Ennasrayam Yesuvilam(New Christian Song) | Wilson Piravom | Reji Abraham | എന്നാശ്രയം യേശുവിലാം

2019-07-11 1

Lyrics & Music : Reji Abraham
Singer : Wilson Piravom
Album : Athmanathan
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

എന്നാശ്രയം യേശുവിലാം
നിത്യ പാറയാം ക്രിസ്തുവിലാം
എതിരുകൾ വന്നാലും
പതറുകയില്ലിനി ഞാൻ
അവനെന്നെ നടത്തും
ഈ മരുഭൂവിൽ തളരാതെ അനുദിനവും

കൂടെയുണ്ട് യേശു കൂടെയുണ്ട്
എന്നും നടത്തീടുവാൻ കൂടെയുണ്ട്

പ്രതികൂലമേറിടുമ്പോൾ
പ്രയാസങ്ങൾ നേരിടുമ്പോൾ
അനുകൂലമായെത്തിടും
ആശ്വാസദായകൻ താൻ

അസാധ്യമെന്നു തോന്നുമ്പോൾ
നിരാശ വന്നു മൂടുമ്പോൾ
അസാധ്യം സാധ്യമാക്കിടും
പ്രത്യാശയാൽ നിറയ്ക്കും

ചെങ്കടൽ മുന്നിൽ നിന്നാലും
ശത്രു സൈന്യം പിന്നിൽ വന്നാലും
ചെങ്കടലിൽ പാത ഒരുക്കും
ജയോത്സവമായി നടത്തും